ആലപ്പുഴ: മാന്നാറില്‍ നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ മിഥുന്‍കുമാറിന്റെ മാതാപിതാക്കളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡെല്‍വിന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. മിഥുന്‍കുമാറിനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മിഥുന്‍കുമാറിന്റെ ഭാര്യ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. ക്രൂരതയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.