കോട്ടയം: വൈകി ഓടുന്നതിൽ കുപ്രസിദ്ധി ആർജിച്ച വണ്ടിയാണ് തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ്. ആ ചീത്തപ്പേര് മാറ്റാനുള്ള ഏകമാർഗ്ഗം എറണാകുളം സൗത്ത് ഒഴിവാക്കി എറണാകുളം ടൗൺ വഴി ഷൊർണൂരിനും തിരുവനന്തപുരത്തിനും സർവീസ് നടത്തുക എന്നുള്ളത് മാത്രമാണ്.
ഇതുമൂലം ചുരുക്കം ഹ്രസ്വദൂര യാത്രക്കാരുടെ ഒഴികെ അനവധി ദീർഘദൂര യാത്രക്കാരുടെ വിലപ്പെട്ട സമയം കുറഞ്ഞത് 40 മിനിറ്റ് മുതൽ 1 മണിക്കൂർ 30 മിനിറ്റ് വരെ ലഭിക്കാൻ കഴിയും. കോട്ടയം വഴി സർവീസ് നടത്തുന്ന ബാക്കി എല്ലാ വണ്ടിയും കടന്നു പോകുന്നത് ഇപ്പോൾ ടൗൺ വഴിയാണ്. വേണാടിന് മാത്രം എത്ര കാലം മുഖം തിരിച്ചു നിൽക്കാൻ കഴിയും..?