മധ്യപൗരസ്ത്യദേശത്തെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് വിമാനം എത്തിക്കുന്നത്.അതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ടെല്‍ അവീവിലെത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലില്‍ എത്തിയിരുന്നു.
അതേസമയം ഇസ്രയേലിന് യുദ്ധപിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ഇസ്രയേല്‍ അതിര്‍ത്തിയിലെ കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പല്‍ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിര്‍ദേശം നല്‍കി. ഇവിടേക്ക് കൂടുതല്‍ നാവിക സേനാംഗങ്ങളെയും വിന്യസിക്കും. ഹമാസിന് ആയുധം ലഭിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം.
സമുദ്രാതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കി നിരീക്ഷണ വിമാനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പറന്നുതുടങ്ങിയതിന് പിന്നാലെയാണ് ഇത്.ഇസ്രയേലിലെ പരിക്കേറ്റ ആയിരങ്ങള്‍ക്ക് സഹായം എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സുനക് പറഞ്ഞു.