ബെയ്റൂട്ട്: ഇസ്രയേലിനെതിരേ ഹമാസ് നടത്തുന്ന യുദ്ധത്തില്‍ പങ്കുചേരാൻ തയാറെടുത്തതായി ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടന.
എല്ലാവിധ തയാറെടുപ്പുകളും നടത്തിയെന്നും ഉചിതമായ സമയത്ത് നടപടി ഉണ്ടാകുമെന്നും ഹിസ്ബുള്ളയുടെ ഉപമേധാവി നയിം ഖാസെം അറിയിച്ചു.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രേലി സേനയും തമ്മില്‍ കഴിഞ്ഞദിവസങ്ങളില്‍ ചെറിയ സംഘര്ഷങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.