NEWSWorld

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്; എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

കുവൈത്ത് സിറ്റി: പലസ്തീൻ ജനതയോട് ഐക്യദാർഢ്യവുമായി കുവൈത്ത്. പലസ്തീൻ ജനതയ്ക്കും രക്തസാക്ഷികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗൺസിൽ നിർദ്ദേശിച്ചു.

പലസ്തീന് പിന്തുണ നൽകുന്ന കുവൈത്തിന്റെ നിലപാട് അനുസരിച്ചാണ് തീരുമാനമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. കുവൈത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ നടത്തരുതെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Signature-ad

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ കുവൈത്ത് സർക്കാർ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചത്. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത്തരം പരിപാടികൾ അനുയോജ്യമായ തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി വ്യക്തമാക്കി.

Back to top button
error: