CrimeNEWS

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി യുവനടി

കൊച്ചി: വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയതായാണ് പരാതിയില്‍ പറയുന്നത്. വിമാനത്തില്‍ വച്ച് തന്നെ വിഷയം എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് തന്നെ സീറ്റ് മാറ്റി ഇരുത്തിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

Signature-ad

പിന്നീട്, വിമാനം കൊച്ചിയില്‍ എത്തിയതിന് ശേഷം എയര്‍ ഇന്ത്യാ ഓഫീസിലും പോലീസ് എയ്ഡ് പോസ്റ്റിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരമാണ് നെടുമ്പാശ്ശേരി പോലീസില്‍ പരാതി സമര്‍പ്പിക്കുന്നത്. ആരോപണവിധേയനായ വ്യക്തി മലയാളിയാണെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: