Social MediaTRENDING

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റുകള്‍; മിയ ഖലീഫയുടെ ‘പണി’ പോയി

സ്രയേല്‍-ഹമാസ് യുദ്ധം സംബന്ധിച്ച് മുന്‍ പോണ്‍ താരം മിയ ഖലീഫ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ”പലസ്തീന്‍ സ്വാതന്ത്ര്യ സമര സേനാനികളോട് അവരുടെ ഫോണുകള്‍ ശരിയായ രീതിയില്‍ പിടിക്കാന്‍ ആരെങ്കിലും പറയുമോ” എന്നാണ് ഹമാസ് ആക്രമണം തുടങ്ങിയ ശനിയാഴ്ച മിയ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ ‘റെഡ് ലൈറ്റ് ഹോളണ്ടി’ന്റെ ഉപദേശക ചുമതലയില്‍നിന്ന് മിയയെ നീക്കം ചെയ്തു. മിയയുടെ അഭിപ്രായങ്ങളോട് പ്രതികരിച്ച കമ്പനി സിഇഒയും കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ, ‘താരത്തിന്റെ മോശമായ പരാമര്‍ശങ്ങള്‍ക്ക്’ പുറത്താക്കിയതായി അറിയിച്ചു.

മിയ ഖലീഫയുമായി ഒരു കരാര്‍ ഉറപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്ന ഷാപ്പിറോ, ഇതില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. ”ഇതൊരു ഭീകരമായ ട്വീറ്റാണ് മിയ ഖലീഫ. നിങ്ങളെ ഉടന്‍ തന്നെ പുറത്താക്കിയിരിക്കുന്നു. ഇതു വെറുപ്പുളവാക്കുന്നതാണ്, അതിനും അപ്പുറമാണ്. ദയവായി ഒരു മെച്ചപ്പെട്ട മനുഷ്യനാകൂ. മരണം, ബലാത്സംഗം, മര്‍ദനം, ബന്ദിയാക്കല്‍ എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന വസ്തുത തീര്‍ത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. ദുരന്തമുഖത്ത് നമ്മള്‍ മനുഷ്യര്‍ ഒരുമിച്ചുനില്‍ക്കണം. നിങ്ങള്‍ ഒരു മികച്ച വ്യക്തിയാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. എങ്കിലും വളരെ വൈകിപ്പോയെന്ന് എനിക്ക് തോന്നു.” ഷിപ്പിറോ എക്‌സില്‍ കുറിച്ചു.

Signature-ad

ഇതിനു മറുപടിയുമായി മിയ ഖലീഫ രംഗത്തെത്തി. ”പലസ്തീനെ പിന്തുണയ്ക്കുന്നത് എനിക്ക് ബിസിനസ് അവസരം നഷ്ടപ്പെടുത്തി. എന്നാല്‍ ഞാന്‍ സയണിസ്റ്റുകളുമായി (ജൂതരാജ്യം ആവശ്യപ്പെടുന്നവര്‍) ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. എന്റെ തെറ്റ്.” താരം കുറിച്ചു. തന്റെ വിവാദപരമായ പോസ്റ്റിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.”ഈ പ്രസ്താവന ഒരു തരത്തിലും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു, കാരണം അവര്‍ പലസ്തീന്‍ പൗരന്മാര്‍ അതാണ് … എല്ലാ ദിവസവും സ്വാതന്ത്ര്യത്തിനായി പോരാടുന്നു.”

പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന് ഒരു പോസ്റ്റില്‍ മിയ ഖലീഫ എക്സില്‍ കുറിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹമാസ് ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണ് താരത്തിന്‍െ്‌റ പോസ്‌റ്റെന്നായിരുന്നു പ്രധാന വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കനത്തുവെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ മിയ തയ്യാറായില്ല.

Back to top button
error: