
ഇസ്രായേല്‍ വിരുദ്ധവും ഹമാസ് അനുകൂലവുമായ പ്ലക്കാര്‍ഡുകളുമേന്തി അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളികളോടെ ക്യാമ്ബസില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്.
നാല് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന നിരവധി പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പലസ്തീനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 155 എ, 188, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ്.അതേസമയം, സര്‍വകലാശാലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അള്ളാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ ഇസ്രായേല്‍ വിരുദ്ധ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി.






