KeralaNEWS

വീട്ടില്‍ നിന്ന് കണ്ടെടുത്തത് 1.32 കിലോഗ്രാം കഞ്ചാവും വടിവാളുകളും; യൂവാക്കള്‍ പിടിയിലായത് എക്‌സൈസ് പട്രോളിങ്ങിനിടെ

വാടാനപ്പള്ളി: 1.32 കിലോഗ്രാം കഞ്ചാവും വടിവാളുകളുമായി തൃശ്ശൂരില്‍ ക്രിമിനല്‍ സംഘം പിടിയില്‍. വാടാനപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.സച്ചിനും സംഘവും പട്രോളിങ്ങിനിടെയാണ് പ്രതികളെ പിടികൂടിയത്.

കുറുമ്ബിലാവ് കൊല്ലയില്‍ വീട്ടില്‍ അബിന്‍രാജ് (28), കോടന്നൂര്‍ എസ്.എന്‍. നഗറില്‍ കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (29) എന്ന ആന മണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി അബിന്‍ രാജിനെ എക്‌സൈസ് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മണിയെക്കുറിച്ച്‌ സൂചന ലഭിച്ചത്.

Signature-ad

കോടന്നൂരിലെ മണിയുടെ വീട്ടില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ 1.32 കി.ഗ്രാം കഞ്ചാവും കത്തിയും വിവിധ തരം വടിവാളുകളും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: