KeralaNEWS

ട്രെയിനില്‍ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ പിടിയില്‍

കണ്ണൂർ:ട്രെയിനില്‍ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ പിടിയില്‍.കോഴിക്കോട് സ്വദേശികളായ പയ്യോളി പുതിയോട്ട് ഫഹദ് (32), വടകര നടക്കുതാഴെ വലിയപറന്പത്ത് സനൂപ് (31) എന്നിവരെയാണ് 5.82 ഗ്രാം ബ്രൗണ്‍ഷുഗറുമായി ട്രെയിനില്‍നിന്നു പിടികൂടിയത്.

രാജസ്ഥാനില്‍നിന്ന് മരുസാഗര്‍ എക്സ്പ്രസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ പിടിയിലായത്.എക്സൈസ്മെന്‍റ് ആൻഡ് ആന്‍റിനാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡും റെയില്‍വേ പോലീസും സംയുക്തമായായിരുന്നു പരിശോധന.

 സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.60 ചെറിയ പൊതികളിലായിട്ടായിരുന്നു ബ്രൗണ്‍ഷുഗര്‍.

Signature-ad

രാജസ്ഥാനിലെ അജ്മീറില്‍നിന്ന് മൊത്തമായി മയക്കുമരുന്ന് വാങ്ങി വില്പന നടത്തിവരുന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ കുരുങ്ങിയത്. പിടിയിലായവരില്‍ ഫഹദ് മുന്പ് പോക്സോ കേസില്‍ പ്രതിയായിരുന്നു. സനൂപ് വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്നയാളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: