KeralaNEWS

ഉല്ലാസത്തിന്റെ ഉത്സവത്തിന് ഇനി 4 നാൾ: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചായ മുഴപ്പിലങ്ങാട്ടേ വിശേഷങ്ങൾ അറിയാം

   ഏവരും ഒരുങ്ങിക്കോളൂ ഇനി 4 നാൾ മാത്രം. ഉല്ലാസത്തിന്റെ പൂത്തിരി കത്തിക്കാൻ വന്നോളൂ കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിലേയ്ക്ക്. കേരളം ഇനി ഈ ഡ്രൈവിംഗ് ബീച്ചിലേക്ക് ഉറ്റുനോക്കും. ഇവിടെ അറബിക്കടലിന്റെ നീലിമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു. കേരളത്തിൽ ഡ്രൈവിംഗ് സാധ്യമായ ഏറ്റവും മനോഹരമായ കടൽ തീരമാണിത്.

പഴമയുടെ കണ്ണൂർക്കഥകളും  ചരിത്രഗന്ധിയായ കാഴ്ചകളും കണ്ണൂരിന്റെ വിശേഷതകളാണ്. കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ടയും തലശേരി കോട്ടയുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ പുരാതനകാലത്തേക്ക് കൈപിടിച്ചു നടത്തുന്നത്. നഗരത്തിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ‘കണ്ണൂർ കോട്ട’ എന്നറിയപ്പെടുന്ന ‘സെന്റ് ആഞ്ജലോ ഫോർട്ട്’. 1505 എ.ഡിയിൽ പോർച്ചുഗീസുകാർ നിർമിച്ച ഈ കോട്ട ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന പട്ടാളത്താവളമായിരുന്നു. കണ്ണൂരിൽ നിന്ന് 22 കിലോമീറ്റർ ദൂരത്തിലാണ് ‘തലശേരി കോട്ട’. വ്യത്യസ്തമായ മലബാർ രുചിക്കു പ്രശസ്തമായ തലശേരിയുടെ പഴയ കാലത്തേക്കു വെളിച്ചം വീശുന്ന കോട്ട 1708ൽ ബ്രിട്ടീഷുകാരാണ് നിർമിച്ചത്.

Signature-ad

ഒരു ഉത്സവത്തിന് ആതിഥ്യം വഹിക്കുകയാണ് തലശ്ശേരിക്ക് അടുത്ത മുഴപ്പിലങ്ങാട് ബീച്ച്. ദസറയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ  സഞ്ചാരികളെ വിളിക്കുന്നു.  തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്ററോളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്.

അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്. സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനം. സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിര് കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്. കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. ഒന്ന് നനയാനും തിരകളിൽ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കാനും ആരാണ് കൊതിക്കാത്തത്.

അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യാസ്തമയത്തെ നോക്കിയിരിക്കാനും ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കി തിരിച്ചയക്കും മുഴപ്പിലങ്ങാട് ബീച്ച്.  ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്.

മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഒക്ടോബർ 13 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു … വരണം. കാണണം. കുടുംബത്തോടൊപ്പം…
ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് വരണം… കാണണം

കൂടുതൽ വിവരങ്ങൾക്ക് : 9544780001,9778344496.

Back to top button
error: