KeralaNEWS

നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി

പന്തളം : നിയന്ത്രണം വിട്ട ടോറസ് ലോറി കാറിൽ ഇടിച്ച ശേഷം വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. പന്തളം മങ്ങാരം, കുന്നിക്കുഴി ജംഗ്ഷന് സമീപം തിങ്കളാഴ്ച പുലർച്ചെ 3 .45 ഓടുകൂടിയായിരുന്നു അപകടം.
നാഷണൽ ഹൈവേ നിർമ്മാണത്തിനായി ഹരിപ്പാട്ടിൽ മണ്ണറക്കിയശേഷം അടൂരിലേക്ക് വരികയായിരുന്ന ടോറസ് ലോറി എതിരെ വരികയായിരുന്ന ഇടപ്പോൾ സ്വദേശി അഡ്വ. ദേവദാസിന്റെ കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മങ്ങാരം കുന്നിക്കുഴി ഹരീഗീതയിൽ രംഗനാഥന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രംഗനാഥന്റെ ഭാര്യ ഗീതാ കുമാരി (55 ) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ .
ഇടിയുടെ ആഘാതത്തിൽ വീടിൻ്റ മുൻഭാഗം ഭാഗികമായി തകർന്നു. അത്ഭുതകരമായാണ് വീട്ടമ്മ രക്ഷപ്പെട്ടത്.അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

Back to top button
error: