മുന്‍ ബ്ലാസ്റ്റേഴ്സ്താരം ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും.
തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്റ്റേഴ്സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.ഗോവയാണ് മൂന്നാം സ്ഥാനത്ത്.9 പോയിന്റുമായി മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.
വാശിയേറിയ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ റഫറിക്ക് രണ്ടു ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്നു.ബ്ലാസ്റ്റേഴ്സിൻെറ മിലോസ് ഡ്രിൻസിച്ചിനും മുംബൈ സിറ്റിയുടെ യോൽ വാൻ നീഫിനുമാണ് ചുവപ്പുകാർഡ് ലഭിച്ചത്.
ആദ്യം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിനായി ഇറങ്ങിയിരുന്നത്. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ 2-1നും രണ്ടാം മത്സരത്തിൽ ജംഷദ്പുർ എഫ്സിയെ 1-0നുമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ചത്.