NEWSPravasi

ജോലി കിട്ടാനുമില്ല, ജീവിതച്ചെലവും കൂടുതല്‍; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ടൊറന്റോ: തൊഴിലവസരങ്ങളുടെ അഭാവം കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2022 ല്‍ 2,26,450 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കാനഡയില്‍ എത്തിയത്.

ആഗോള വിദ്യാഭ്യാസ എജുക്കേഷന്‍ പ്ലാറ്റ്ഫോമായ എറുഡേറയുടെ കണക്കനുസരിച്ച്, ആഗോള തലത്തിലെ 807,750 വിദ്യാര്‍ത്ഥികള്‍ 2022ല്‍ കാനഡയിലെത്തി. ഇവരില്‍ 5,51,405 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് 226,450 വിദ്യാര്‍ത്ഥികള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചത്. 2022 അവസാനത്തോടെ കാനഡയിലെ ഓരോ 10 വിദേശ വിദ്യാര്‍ത്ഥികളില്‍ നാല് പേരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്ന് ഐസിഇഎഫ് മോണിറ്റര്‍ പറയുന്നു.

Signature-ad

മെഡിക്കല്‍ ബിരുദമുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തനിക്കറിയാമെന്നും അവര്‍ ഭേദപ്പെട്ട ശമ്പളമുള്ള ജോലി കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. പലരും ടാക്‌സി ഓടിക്കുകയും സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും ജോലിയെടുക്കുകയും ചെയ്യുന്നു. ഇന്ത്യ – കാനഡ നയതന്ത്ര തലത്തിലെ വിള്ളലുകളൊന്നും കാര്യമായി ബാധിച്ചില്ലെങ്കിലും നല്ല ജോലി ലഭിക്കുമോ എന്ന ആശങ്ക കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ടൊറന്റോയിലെയും മറ്റ് കനേഡിയന്‍ നഗരങ്ങളിലെയും ഉയര്‍ന്ന ജീവിതച്ചെലവ് ബാധിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വാടകയും മറ്റും ലാഭിക്കാന്‍ ഇടുങ്ങിയ മുറികളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

 

 

Back to top button
error: