റാന്നി:വിറക് ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റാന്നിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.പുതുക്കുടിമുക്ക് പുള്ളോലി കോളനിയിൽ രതീഷ് (40) ആണ് മരിച്ചത്.
സംഭവത്തിൽ അയൽവാസിയായ അപ്പുക്കുട്ടനെ (33) പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.വിറക് ഇറക്കുന്നതുമായുള്ള തർക്കത്തെ തുടർന്ന് അപ്പുക്കുട്ടൻ രതീഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.സംഭവശേഷം ഒളിവിൽ പോയ അപ്പുക്കുട്ടനെ ഇന്ന് വൈകുന്നേരമാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.