KeralaNEWS

ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു; അഭിഭാഷകയ്ക്കെതിരേ കേസ്

കൊച്ചി: ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന പരാതിയില്‍ അഭിഭാഷകയ്ക്ക് എതിരേ കേസ്. അഡ്വ. പാര്‍വതി എസ്. കൃഷ്ണനതിരേയാണ് പരാതി. പാലാരിവട്ടം സ്വദേശി ജൂഡ്സണ്‍ നല്‍കിയ പരാതിയില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പാലാരിവട്ടത്തെ പത്തു സെന്റ് ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തരംമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു വിധിന്യായം ലഭിച്ചുവെന്ന് അഭിഭാഷക ജൂഡ്സണെ അറിയിച്ചു. ഈ വിധിന്യായത്തിന്റെ പകര്‍പ്പുമായി ആര്‍.ഡി.ഒ. ഓഫീസില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നാണ് ജൂഡ്സണ്‍ പരാതിയില്‍ പറയുന്നത്.

Signature-ad

അഭിഭാഷക, വിധിന്യായമായി നല്‍കിയത് വ്യാജരേഖയാണെന്നാണ് ജൂഡ്സണ്‍ ആരോപിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടു തരത്തിലുള്ള പരാതികള്‍ ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ. ഓഫീസില്‍നിന്ന് ഒരു കത്ത് ജൂഡ്സണിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ കത്തുമായി ആര്‍.ഡി.ഒ. ഓഫീസില്‍ ചെന്നപ്പോള്‍ അത് തങ്ങളുടെ കത്ത് അല്ലെന്ന് അവര്‍ നിലപാട് എടുത്തു. അതിനു ശേഷം ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ ഇതുമായി ബന്ധപ്പെട്ട് വേറൊരു പരാതി നേരിട്ട് പോലീസിന് കൈമാറി. ഇത്തരത്തില്‍ രണ്ട് പരാതികളാണ് നിലവില്‍ പോലീസിന് ലഭിച്ചിട്ടുള്ളത്.

 

Back to top button
error: