IndiaNEWS

അയ്യയ്യേ, എന്തൊരു നാണക്കേടിത്! വേദിയില്‍ ഗണ്‍മാനു നേരെ കൈയോങ്ങി മന്ത്രി

ഹൈദരാബാദ്: വേദിയില്‍ കണ്ടുമുട്ടിയ സഹമന്ത്രിക്കു പിറന്നാള്‍ ആശംസയോടൊപ്പം സമ്മാനിക്കാന്‍ പൂച്ചെണ്ടിനായി കൈനീട്ടിയ മന്ത്രി കണ്ടത് വെറുംകയ്യോടെ നില്‍ക്കുന്ന ഗണ്‍മാനെ. ക്ഷുഭിതനായ മന്ത്രി ഗണ്‍മാനുനേരേ കയ്യോങ്ങുകയും ചീത്തവിളിക്കുകയും ചെയ്തു.

സെക്രട്ടറിമാര്‍ അപ്പോഴേക്കും പൂച്ചെണ്ടും ഷാളുമായി ഓടിയെത്തിയതോടെ രംഗം തണുത്തു. പൊതുവേദിയില്‍ ഗണ്‍മാനെ അടിക്കാനോങ്ങിയ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹ്‌മൂദ് അലിയുടെ നടപടിയാണു വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്.

Signature-ad

മൃഗസംരക്ഷണവകുപ്പ് മന്ത്രി ടി.ശ്രീനിവാസ് യാദവിന് സര്‍ക്കാര്‍ സ്‌കൂളില്‍ ‘സി.എം ബ്രേക്ക്ഫാസ്റ്റ്’ പദ്ധതി ഉദ്ഘാടനത്തിനിടെയാണ് മെഹ്‌മൂദ് അലി പിറന്നാള്‍ ആശംസിച്ചത്. ബൊക്കെ കൊടുക്കുന്ന കാര്യം ഗണ്‍മാനെ അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്നു ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.

 

Back to top button
error: