കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ആര്.എം. മഞ്ജുനാഥ് ഗൗഡയുടെ സ്ഥാപനങ്ങളിലായിരുന്നു ഇഡി റെയ്ഡ്. ശിവമൊഗ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ മഞ്ജുനാഥ് ഗൗഡ ഒരുകാലത്ത് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആയിരുന്നു.
യെദിയൂരപ്പ നേതൃത്വം നല്കിയ കെജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു ഗൗഡ. യെദിയൂരപ്പ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഗൗഡ കൂടെപ്പോയില്ല.
ബംഗാളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി രതിൻ ഘോഷിന്റെ കോല്‍ക്കത്തയിലെ വസതിയിലും മറ്റ് 13 ഇടങ്ങളിലുമായിരുന്നു ഇഡി റെയ്ഡ്.
തദ്ദേശ സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ആറരയ്ക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടു.
മധ്യഗ്രാം മുനിസിപ്പാലിറ്റിയില്‍ യോഗ്യതയില്ലാത്തവരെ സര്‍ക്കാര്‍ ജോലിയിലേക്കു റിക്രൂട്ട് ചെയ്തുവെന്നതാണു കേസ്. രതിൻ ഘോഷ് മധ്യംഗ്രാം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലത്താണ് അഴിമതി നടന്നതെന്നാണ് ഇഡിയുടെ ആരോപണം.
കേന്ദ്ര സര്‍ക്കാരിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് എന്നതാണു ശ്രദ്ധേയം.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് സ്കീം, പ്രധാൻ മന്ത്രി ആവാസ് യോജന എന്നിവയില്‍ ബംഗാളിനുള്ള ഫണ്ട് തടഞ്ഞുവച്ചതിനെതിരേയായിരുന്നു പ്രതിഷേധം.
തമിഴ്നാട്ടില്‍ ഡിഎംകെ എംപി എസ്. ജഗത്രക്ഷകനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായിരുന്നു ആദായ നികുതി റെയ്ഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നാല്പ്പതിടത്തായിരുന്നു റെയ്ഡ്. ആരക്കോണം എംപിയായ ജഗത്രക്ഷൻ ആരക്കോണം എംപിയായ ജഗത്രക്ഷൻ മുൻ കേന്ദ്രമന്ത്രികൂടിയാണ്.കേരളത്
അതേസമയം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് റെയ്ഡെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തേ റെയിഡില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.