വിഷജീവികൾക്ക് അങ്ങനെ പ്രത്യേകിച്ച് വീടൊന്നുമില്ല.എവിടെയും അത് ചെന്നെത്തും.പലപ്പോഴും മനുഷ്യന് അത്യാവശ്യം ഉപയോഗിക്കുന്ന ഇടങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളിലുമാകും ഇത്തരത്തില്‍ ഇവ ചെന്നെത്തുക.
ഇതില്‍ പ്രധാനപ്പട്ട ഒന്നാണ് നമ്മള് ധരിക്കുന്ന ചപ്പലുകളും ഷൂസുകളും. രാവിലെ ഓഫീസിലേക്ക് പോകുന്നതിന്റെ തിരക്കില്‍ ഷൂ ധരിക്കാന്‍ ശ്രമിക്കുമ്ബോഴാകും ഭയപ്പെടുത്തുന്ന കാഴ്ചകള്‍ കാണുക.ഇനി ഇത് ശ്രദ്ധിക്കാതെ കാല് അതിനകത്തിടുന്നവർ പണിമേടിച്ചു കെട്ടുകയും ചെയ്യും.
അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) വ്യാപകമായി പ്രചരിക്കപ്പെട്ടു. Science girl എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ആരംഭിക്കുന്നത് മൊക്കാസിന് ചെരുപ്പില്‍ ചുരുണ്ടിരിക്കുന്ന പാമ്ബില്‍ നിന്നാണ്. വീഡിയോ എടുക്കുന്നയാള്‍ അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോള്‍ സര്‍പ്പം കൊത്താനായി മുന്നോട്ട് ആയുന്നതും കാണാം. ഇനി തനിക്ക് അവിടെ സ്വസ്ഥമായി ഇരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ പാമ്ബ് ചെരുപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
ഇത്രയും ചെറിയ, എന്നാല്‍ വിഷമുള്ള പാമ്ബുകള്‍ ഷൂകളിലും മുന്‍വശം മൂടിയ തരത്തിലുള്ള ചെരുപ്പുകളിലും കയറിയിരുന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പാമ്ബ് ഇരുപ്പുണ്ടെന്ന് അറിയാതെ നമ്മള് ചെരുപ്പ് കാലിലിടാന്‍ ശ്രമിക്കുമ്ബോഴാകും അപകടം സംഭവിക്കുക. അതിനാല്‍ ഇത്തരം ചെരുപ്പുകളും ഷൂകളും ധരിക്കും മുമ്ബ് പരിശോധിച്ച ശേഷം മാത്രം ധരിക്കുന്നത് വലിയ അപകടം ഒഴിവാക്കാന്‍ സഹായിക്കും.