ലണ്ടൻ: യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്ക്കുവെച്ച കെണിയില്‍പ്പെട്ടത് സ്വന്തം കപ്പൽ തന്നെ.ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചത് ചൈന വച്ച സ്വന്തം കെണിയിൽ എന്ന് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 21-നാണ് അപകടം നടന്നതെന്നാണ് ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ചൈനീസ് നാവികസേനയുടെ പി.എല്‍.എ 093-417 എന്ന ആണവ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.കപ്പലിലെ ക്യാപ്റ്റനും 21 ഉന്നതഉദ്യോഗസ്ഥരും ഉള്‍പ്പെടെ മൊത്തം 55 നാവികരാണ് മരിച്ചത്
യു.എസ്, ബ്രിട്ടീഷ് അന്തര്‍വാഹിനികളെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയായിരുന്നു അപകടം. ഇതോടെ കപ്പലില്‍ ചില സാങ്കേതിക തകരാറുണ്ടായി. തകരാര്‍ പരിഹരിച്ച് കപ്പല്‍ ഉപരിതലത്തിലേക്കെത്തിക്കാൻ ആറു മണിക്കൂറോളം സമയമെടുത്തു. ഇതിനിടെ കപ്പലിലെ ഓക്സിജൻ തീര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.അതേസമയം ചൈന ഇത് നിഷേധിച്ചിട്ടുണ്ട്.