KeralaNEWS

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം; 7 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

തൃശൂർ:ഗുരുവായൂര്‍ ക്ഷേത്ര വരുമാനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ ഹൈക്കോടതി.

അടുത്ത ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഈ നിര്‍ദേശം.

തിരുവനന്തപുരം സ്വദേശി ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പണം ദേശസാല്‍കൃത ബാങ്കുകളില്‍ മാത്രം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ദേവസ്വം വക സ്വത്ത് വകകള്‍ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സര്‍വേ നടത്തണം എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Signature-ad

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഡോ . മഹേന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Back to top button
error: