പത്തനംതിട്ടയിൽ കോന്നി ഉപജില്ല കായികമേളയില്‍ 3,000 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് 15 കാരൻ കുഴഞ്ഞുവീണ് മരിച്ചത്.അഴൂര്‍ സ്വദേശി വിഗ്നേഷ് മനു ആണ് മരിച്ചത്.
രാവിലെ വ്യായാമത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി ഓടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവം റിപ്പോർട്ട് ചെയ്തത് കോഴിക്കോടായിരുന്നു.അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് കൂട്ടുകാര്‍ക്ക് മുന്നില്‍ റോഡരികില്‍ വീണു മരിച്ചത്.കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവാക്കളിൽ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം സംഭവിക്കുന്ന അഞ്ചില്‍ ഒരാള്‍ 30 വയസിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പ്രധാനപ്പെട്ട വെല്ലുവിളി.
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്.ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്ക് നിയന്ത്രണം വച്ചാല്‍ ഒരു പരിധിവരെ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.മറ്റൊന്നാണ് ലഹരിയുടെ ഉപയോഗം.
യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു.പഠനവും ജോലി സംബന്ധവുമായ ടെന്‍ഷനും യുവാക്കളുടെ ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കും.
ശരീരത്തിനു വ്യായാമം അത്യാവശ്യമാണ്.വ്യായാമത്തിന്റെ കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30-45 മിനിറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെണം. സൈക്ലിങ്, ഓട്ടം, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന് നല്ലതാണ്.ദിവസവും ഓടാന്‍ പോകുന്നത് നല്ല കാര്യമാണെങ്കിലും, ഫിറ്റ്നെസ് പ്രേമികള്‍ ശരീര സൗന്ദര്യത്തിനു വേണ്ടി സ്ഥിരം കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം.
ടെൻഷൻ മാറ്റിവച്ച് മനസിനും ശരീരത്തിനും ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികളില്‍ മുഴുകാന്‍ എല്ലാവരും ശ്രദ്ധിക്കണം.കുടുംബത്തോടൊപ്പം യാത്ര പോകുകയും എന്തെങ്കിലുമൊക്കെ വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാം.അതിലുപരി വ്യക്തിപരമായ ടെന്‍ഷനുകളെ ചിരിയോടെ നേരിടാൻ ശീലിക്കാം.