വയനാട്: മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്തു കഴിച്ച രണ്ടുപേര്‍ പിടിയില്‍. വയനാട് കുറുക്കന്മൂല കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന് എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന്‍ കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്.
അതിനിടെ, പത്തനംതിട്ട കോന്നിയില്‍ കൂരമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയില്‍. അഴകുപാറ ഭാഗത്ത് നിന്നാണ് മൂന്നംഗ നായാട്ടുസംഘത്തെ തോക്കുമായി പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. വനപാലകരുടെ പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നായാട്ടുസംഘം പിടിയിലായത്.