KeralaNEWS

വാമനപുരം നദിയില്‍ സ്കൂട്ടര്‍ യാത്രികനെ ഒഴുക്കില്‍പെട്ട് കാണാതായി

തിരുവനന്തപുരം:വിതുര കൊപ്പത്തിനടുത്ത് വാമനപുരം നദിയില്‍ സ്കൂട്ടര്‍ യാത്രികനെ ഒഴുക്കില്‍പെട്ട് കാണാതായി.പൊന്നാൻ ചുണ്ട് സ്വദേശി സോമനെ(62) ആണ് ആക്ടീവ സ്കൂട്ടറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ. കൈവരി ഇല്ലാത്ത പാലത്തിനു മുകളില്‍ കൂടി സ്‌കൂട്ടറുമായി പോകുന്നതിനിടയിൽ  നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്.

വിതുര തെന്നൂര്‍ റോഡിലെ പൊന്നാംചുണ്ട് പാലം, ചെറ്റച്ചല്‍ സൂര്യകാന്തിപ്പാലം,പൊന്മുടിപ്പാതയിലെ ചിറ്റാര്‍ പാലം എന്നിവിടങ്ങളിലും വെള്ളം കയറി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴയാണ് തുടരുന്നത്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 13 കുടുംബങ്ങളിലായി 52 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

Signature-ad

മഴയില്‍ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ട താഴ്ന്ന ഭാഗങ്ങള്‍ പലതും വെള്ളത്തിനടിയിലായി.കൊയിലാണ്ടി മേഖലയില്‍ മണ്ണിടിച്ചിലുമുണ്ടായി.പാലക്കാട് ജില്ലയില്‍ പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി നാശനഷ്ടമുണ്ടായി.

കേരള-ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.അതേസമയം തിരുനാവായ പല്ലാര്‍ പാലത്തിൻകുണ്ട് വാലില്ലാപുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി മമ്മിക്കാന്റകത്ത് റഹീം- സൈഫുന്നീസ ദമ്ബതികളുടെ മകൻ മുസമ്മില്‍ (9) ആണ് മരിച്ചത്.

Back to top button
error: