LIFELife Style

നിങ്ങളുടെ മുഖം കണ്ടാൽ പ്രായം പറയാതിരിക്കണോ ? എങ്കിൽ പതിവായി ഈ ഭക്ഷണങ്ങൾ കഴിക്കൂ…

ർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

Signature-ad

തൈരാണ് ആദ്യാമായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

രണ്ട്…

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും അതുപോലെ ബീറ്റാകരോട്ടിനും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചർമ്മത്തിലെ പാടുകളെ തടയാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

മൂന്ന്…

ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് ബദാം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ആരോഗ്യമുള്ള ചർമ്മത്തിന് ഏറെ ഗുണം ചെയ്യും.

നാല്…

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളിൽ ആൻറിഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: