വാട്സ്‌ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്‌ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്‌ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും.
ബിസിനസ് വാട്സ്‌ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്‌ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്‌ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.