HealthLIFE

ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ…

ർഭനിരോധന ഗുളികകൾ ഇന്ന് കഴിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പില്ലുകളുടെ ലഭ്യതയും ഉപയോഗവുമെല്ലാം ഏറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല- ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഗർഭനിരോധന മാർഗമെന്ന നിലയിലും പില്ലുകളെ ഏവരും കണക്കാക്കുന്നു. പക്ഷേ അപ്പോഴും ഇവയുണ്ടാക്കുന്ന സൈഡ് എഫക്ടുകളെ (പാർശ്വഫലങ്ങൾ) കുറിച്ച് മിക്കവരും ആശങ്കയിലാകാറുണ്ട്. പില്ലുകൾക്ക് ഇത്തരത്തിൽ പലവിധത്തിലുള്ള സൈഡ് എഫക്ടുകളുണ്ട് എന്നത് സത്യവുമാണ്. ഇത്തരത്തിൽ പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോർട്ട് ശരിവയ്ക്കും വിധത്തിലൊരു റിപ്പോർട്ട് പിന്നീട് കോപൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരും പുറത്തിറക്കി.

Signature-ad

പ്രത്യേകിച്ച് ഗർഭനിരോധന ഗുളികകൾ കഴിച്ചുതുടങ്ങുന്ന ആദ്യവർഷങ്ങളിലാണ് ഡിപ്രഷന് സാധ്യതയെന്നും ഇക്കാര്യം ഡോക്ടർമാരും രോഗികളും ഒരുപോലെ മനസിലാക്കി വേണം ഗുളികകളെടുത്ത് തുടങ്ങാൻ എന്നും പഠനം പ്രത്യേകം നിർദേശിക്കുന്നു. വർഷങ്ങൾ മുന്നോട്ട് പോകും തോറും പില്ലുകൾ മൂലം ഡിപ്രഷൻ നേരിടുന്ന സാഹചര്യം ഇല്ലാതാകുമത്രേ. ഇരുപതോ അതിന് താഴെയോ പ്രായമുള്ളവരാണെങ്കിൽ പില്ലുകളെടുക്കുമ്പോൾ ആദ്യവർഷങ്ങളിൽ ഡിപ്രഷന് കൂടുതൽ സാധ്യതയുള്ളതായും പഠനം വ്യക്തമാക്കുന്നു.

ഇത്തരം ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ കെയർ കിട്ടേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം സാഹചര്യം വീണ്ടും മോശമാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു എന്നതിനാൽ തന്നെ ഗർഭനിരോധന ഗുളികകൾ കാര്യമായ മൂഡ് ഡിസോർഡറിന് കാരണമാകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. ഇതിന് പുറമെയാണ് ഡിപ്രഷൻ ബന്ധവും സമർത്ഥിച്ചുകൊണ്ടുള്ള പഠനങ്ങൾ വരുന്നത്.

Back to top button
error: