ചെന്നൈ: മധുരവോയലിനു സമീപം ആലപ്പാക്കം ധനലക്ഷ്മി നഗറിൽ ദമ്പതികൾ ജീവനൊടുക്കി.ഇവിടെ കട നടത്തിവരികയായിരുന്ന തിരുനെൽവേലി സ്വദേശി 22 കാരനായ ശക്തിവേലും(22) ഭാര്യ ആരതിയുമാണ്(20) ജീവനൊടുക്കിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.വിവാഹശേഷം ഇരുവരും ചെന്നൈയിലെ മധുരവോയലിലായിരുന്നു താമസം.കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.തുടർന്ന് അയൽപ്പക്കത്തുള്ള ഒരാളെ വിളിച്ചപ്പോൾ കട തുറന്നിട്ടില്ല എന്നറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മധുരവോയൽ പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോലീസിന്
അതിൽ “എന്റെ ലിംഗ ഞരമ്പ് പൊട്ടി എനിക്കിനിയൊരു കുട്ടിയുണ്ടാകില്ല, അതിനാൽ ഞങ്ങൾ ജീവനൊടുക്കുന്നു , ആരും ഇതിൽ ഉത്തരവാദികളല്ല” എന്നാണ് എഴുതിയിരിക്കുന്നത്. വിവാഹശേഷം ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ശക്തിവേലിന്റെ ലിം ഗത്തിലെ ഞരമ്പ് പൊട്ടിയതായും അതിനുശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വന്നതായും പറയപ്പെടുന്നു.എന്നാൽ തങ്ങൾക്കിതിനെപ്പറ്റി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.