
ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യയില്‍ കാര്‍ ബസുമായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയടക്കം നാലു പേര്‍ മരിച്ചു.
ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ബി.ജി നഗരക്കടുത്ത് നിര്‍ത്തിയിട്ട കര്‍ണാടക ആര്‍.ടി.സി ബസുമായി ഇടിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചന്നപട്ടണക്കടുത്താണ് അപകടം. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഹാസനില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരെ കയറ്റാൻ വേണ്ടി നിര്‍ത്തിയിട്ടതായിരുന്നു.






