തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല ഇതിനായി അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തി.
രണ്ട് റയ്ക്കുകളും മാറി മാറിയാകും സര്‍വീസ് നടത്തുക. സര്‍വീസുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ക്ക് ഒരു മണിക്കൂര്‍ മാത്രം ഉള്ളതുകൊണ്ടാണ് അധിക റെയ്ക് അനുവദിച്ചത്.
ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്‌ലാഗ് ഓഫ് ചെയ്ത കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.പുതിയതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ദൈനംദിന അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിടേണ്ടി വരുമ്ബോള്‍ സര്‍വീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്.