KeralaNEWS

ലക്ഷ്യം കേരളം; മാര്‍ഗ്ഗം വര്‍ഗ്ഗീയ കലാപം; സൈനികന്റെ അറസ്റ്റിനു പിന്നിൽ

കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ.
കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്.ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിക്ക് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്.സൈന്യത്തിന്റെ പ്രത്യേക ഓപ്പറേഷനിൽ പങ്കെടുത്തവർ വരെ ഇന്നും അതേ പൊസിഷനിൽ ജോലി ചെയ്യുമ്പോഴാണ് ഇത്.
ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു.സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്.ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും താൻ ചെയ്‌തില്ലെന്നും ജോഷി പറയുന്നു.
തന്നെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു കടയ്ക്കല്‍ സ്വദേശിയും സൈനികനുമായ ഷൈന്‍ കുമാർ പൊലീസിൽ നൽകിയ പരാതി. പിന്നാലെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. പിന്നാലെയാണ് യഥാർത്ഥ സംഭവം വെളിവായത്.
രാജ്യത്താകെ
മുസ്ലിം മനുഷ്യരെ
രാജ്യദ്രോഹികളാക്കാൻ..
തീവ്രവാദികളാക്കാൻ…
ഹിന്ദു സൈനികന്റെ മേൽ
ചാപ്പയടിച്ചു നടത്തിയ ഗൂഢാലോചനയിലെ യഥാർത്ഥ
പങ്കാണ് ഇനി വെളിയിൽ വരേണ്ടത്..

Back to top button
error: