NEWS

കെ ജി ജോർജ്ജിന്റെ മൃതദേഹം ദഹിപ്പിച്ചു; പള്ളിയിൽ അടക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു:സൽമ ജോർജ്ജ്

കൊച്ചി: അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ കെ.ജി.ജോർജ്ജിന്റെ ശവസംസ്കാരമായി ബന്ധപ്പെട്ടും തർക്കം.സ്വത്തുമുഴുവൻ അടിച്ചുമാറ്റി വൃദ്ധസദനത്തിലാക്കിയെന്നും, അവസാനകാലത്ത് അദ്ദേഹത്തെ കുടുംബം തിരിഞ്ഞുനോക്കിയില്ല എന്നുമൊക്കെയുള്ള ആരോപണങ്ങൾക്കിടയിലാണ് പുതിയ തർക്കം.
ഈ സാഹചര്യത്തില്‍, കെ ജി ജോർജ്ജിന്റെ ഭാര്യ സല്‍മാ ജോർജ്ജ് മറുപടിയുമായി എത്തിയിരിക്കുകയാണ്. കെ ജി ജോർജ്ജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണെന്നും, പള്ളിയില്‍ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും സല്‍മ പറയുന്നു. ഇത്രയും സിനിമകള്‍ ചെയ്ത അദ്ദേഹം കാശൊന്നും സമ്ബാദിച്ചിരുന്നില്ലെന്നും, നല്ല പരിചരണം കിട്ടാനാണ്, എറണാംകുളത്തെ സിഗ്നേച്ചര്‍ എന്ന വയോജന കേന്ദ്രത്തിലാക്കിയതെന്നും സല്‍മ പറയുന്നു.

“‍മകള് ദോഹയിലാണ്, മകൻ ഗോവയിലാണ്. അതിനാല്‍ എനിക്കിവിടെ ഒറ്റക്ക് കഴിയാൻ ആവില്ല. അതുകൊണ്ടാണ് ഞാൻ ഗോവക്ക് പോയത്. ഞാനും എന്റെ മക്കളും വളരെ നന്നായിട്ടുതന്നെയാണ് അദ്ദേഹത്തെ നോക്കിയത്്. സിഗ്നേച്ചര്‍ എന്ന സ്ഥലത്തുകൊണ്ടാക്കിയത് അവിടെ ഡോക്ടര്‍മാരുണ്ട്, നഴ്സുമാരുണ്ട്, ഫിസിയോതെറാപ്പിയുണ്ട് എന്നതിനാലാണ്. എല്ലാരീതിയിലും കൊള്ളാവുന്നത് എന്ന് തോന്നിയതുകൊണ്ട് മാത്രമാണ്.

 

Signature-ad

മനുഷ്യര്‍ അതുമിതുമൊക്കെ പറയുന്നുണ്ട്. ഞങ്ങള്‍ എന്തോ വയോജന കേന്ദ്രത്തില്‍ ആക്കിയെന്നൊക്കെ. സിനിമാ ഫീല്‍ഡിലെ എല്ലാരോടും ചോദിച്ചാല്‍ അറിയാം, ഞങ്ങള്‍ അദ്ദേഹത്തെ എങ്ങനാ നോക്കിയതെന്ന്. പിന്നെ ഞങ്ങള്‍ക്കും ജീവിക്കേണ്ടേ. പുള്ളിയെ ഒറ്റക്കിട്ട് പോയെന്നാണ് എല്ലാരും പറയുന്നത്. പക്ഷേ എനിക്ക് ഒറ്റക്ക് ഇവിടെ താമസിക്കാൻ കഴിയില്ല. പുള്ളിക്ക് സ്ട്രോക്ക് ഉള്ളതുകൊണ്ട് നമുക്ക് പൊക്കിക്കിടത്താനും കുളിപ്പിക്കാനുമൊന്നുമുള്ള ആരോഗ്യമില്ല. അതുകൊണ്ടാണ്് ഞാൻ അവിടെ അഡ്‌മിറ്റ് ചെയ്തത്.

 

അവര്‍ വളരെ നന്നായിട്ട് തന്നെയാണ് നോക്കിക്കൊണ്ടിരുന്നത്. നമുക്ക് ഒരു പ്രോബ്ളവും ഉണ്ടായിരുന്നില്ല. പിന്നെ എല്ലാ ആഴ്ചയിലും പുള്ളിക്ക് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കും. പക്ഷേ ചിലര്‍ വളരെ മോശമായി യ്യടൂബിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. കുരക്കുന്ന പട്ടികളുടെ വായ അടപ്പിക്കാൻ നമുക്ക് കഴിയില്ലല്ലോ. ജോര്‍ജേട്ടന്റെ നല്ല പടങ്ങള്‍ ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ അഞ്ച്കാശ് പുള്ളി ഉണ്ടാക്കിയില്ല. പക്ഷേ എല്ലവരും പറയുന്നത് സ്വത്ത് മുഴുവൻ എടുത്തിട്ട് പുള്ളിയെ കറിവേപ്പിലപോലെ കളഞ്ഞുവെന്നാണ്. ഞങ്ങള്‍ക്ക് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ മക്കളും ഞാനും ദൈവത്തെ മുൻനിര്‍ത്തിയാണ് ജീവിച്ചത്. ഞാൻ വളരെ ആത്മാര്‍ത്ഥമായിട്ടാണ് അദ്ദേഹത്തെ നോക്കിയതും സ്നേഹിച്ചതും. പിന്നെ അല്‍പ്പ സ്വല്‍പ്പം പ്രശ്നം എവിടെയും ഉണ്ടാകുമെല്ലോ. ഞാൻ സുഖവാസത്തിനൊന്നുമല്ല ഗോവയില്‍ പോയത്. എന്നെ നോക്കാൻ ആരും ഇല്ലതായപ്പോള്‍ മകന്റെ അടുത്തുപോയി.

 

എന്നോട് എപ്പോഴും അദ്ദേഹം പറയാറുണ്ട്. എന്നെ ഒരിക്കലും പള്ളിയില്‍ അടക്കരുത് എന്ന്. അപ്പോള്‍ ഞാൻ പറയും, നമ്മള്‍ ക്രിസ്ത്യാനികള്‍ അല്ലേ അങ്ങനെ ചെയ്യുന്നത് ശരിയല്ല മനുഷ്യര്‍ അതും ഇതുമൊക്കെ പറയുമെന്ന്. അപ്പോള്‍ അദ്ദേഹം പറയുക, എന്റെ ആഗ്രഹം നീ നടത്തിത്തരണം എന്നാണ്. ആരെന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല, എന്റെ ബോഡി ദഹിപ്പിക്കുക തന്നെ വേണം എന്നായിരുന്നു, അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ഞാൻ അത് ചെയ്യുകയും ചെയ്തു.

 

ഞങ്ങളുടെ സ്വന്തക്കാര്‍ ഒത്തിരിപ്പേര്‍ അതിനെ എതിര്‍ത്തു. ഇങ്ങനെ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു മറ്റുള്ളവരുടെ കാര്യം എനിക്ക് നോക്കേണ്ട കാര്യമില്ല. എന്റെ ഭര്‍ത്താവിന്റെ ആഗ്രഹം നടപ്പാക്കണമെന്ന്. നാളെ ഞാൻ മരിച്ചാലും എന്നെയും ദഹിപ്പിക്കാൻ തന്നെയാണ്, ഞാൻ പറയൂ. എനിക്ക് ഒരിക്കലും പള്ളിയുമായുള്ള യാതൊരുബന്ധവും വേണ്ട. എനിക്ക് ഇഷ്്ടമില്ല പള്ളി. ഞാൻ പള്ളീല്‍ പോകാറില്ല. വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കും. ഇന്ന ദൈവം വേണം, ഓരോ രീതിയില്‍ ജീവിക്കണം എന്നത്, ഓരോരുത്തരുടെ ഇഷ്ടമാണ്”- സല്‍മ ജോര്‍ജ് പറഞ്ഞു.

 

അതേസമയം സൽമയുടെ പഴയൊരു വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.ജോർജ്ജ് ചെയ്തതെല്ലാം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമകള്‍, പക്ഷേ സ്വന്തം അമ്മയുടെയും ഭാര്യയുടെയും മനസ്സ് കാണാന്‍ ജോർജ്ജിനായില്ല എന്ന സല്‍മ ജോർജ്ജിന്റെ പഴയകാല പ്രതികരണമാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

 

സ്ത്രീപക്ഷ സിനിമകളെന്ന് പറയാവുന്ന ചിത്രങ്ങളാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമകളില്‍ അധികവും. എങ്കിലും ജീവിതത്തില്‍ ചുറ്റുമുള്ള സ്ത്രീകളെ മനസ്സിലാക്കുന്നതില്‍ കെ ജി ജോര്‍ജ് ഒരു പരാജയമായിരുന്നുവെന്ന് ഭാര്യയായ സല്‍മ ജോര്‍ജ് വ്യക്തമാക്കുന്നുണ്ട്.

 

കെ ജി ജോര്‍ജിന്റെ ജീവിതത്തെയും സിനിമകളെയും പറ്റി ലിജിന്‍ ജോര്‍ജ് ഒരുക്കിയ 8 1/2 ഇന്റര്‍കട്ട്‌സ് എന്ന ഡോക്യുമെന്ററിയിലാണ് കെ ജി ജോര്‍ജിന്റെ വ്യക്തിജീവിതത്തെ പറ്റി ഭാര്യയായ സല്‍മ ജോര്‍ജ് വ്യക്തമാക്കുന്നത്. കെ ജി ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് ജോര്‍ജിന്റെ വ്യക്തിജീവിതത്തെ പറ്റി സല്‍മ വിമര്‍ശനം ഉന്നയിക്കുന്നത്. ആരോടും പ്രത്യേകിച്ച്‌ അടുപ്പമോ സെന്റിമെന്റുകളോ ഇല്ലാത്ത ഒരു വ്യക്തിയാണ് ജോര്‍ജ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ്. സെക്‌സും വേണം നല്ല ഭക്ഷണവും വേണം എന്നതിലപ്പുറം ആരോടും ഒരു പ്രതിപത്തിയും ജോര്‍ജ് പുലര്‍ത്തിയിരുന്നില്ല.

സിനിമകള്‍ കാണുമ്ബോള്‍ മൂക്കെല്ലാം ചീറ്റി കരഞ്ഞ് വലിയതോതില്‍ ജോര്‍ജ് വികാരാധീനനാവും. എന്നാല്‍ ആ ഫീലിങ്ങ്‌സ് എന്തുകൊണ്ട് സ്വന്തം വീട്ടുകാരോട് ഉണ്ടാകുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. സിനിമ, സ്ത്രീകള്‍ എന്നതില്‍ മാത്രമായിരുന്നു കെ ജി ജോര്‍ജിന് താത്പര്യം ഉണ്ടായിരുന്നത്. അങ്ങനെയുള്ളവര്‍ കല്യാണം കഴിക്കാന്‍ പാടില്ല. അത്തരത്തിലുള്ളവര്‍ അങ്ങനെയുള്ള ജീവിതശൈലിയുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. വിവാഹം കഴിച്ച്‌ മറ്റൊരു പെണ്ണിന്റെ ജീവിതം കളയാന്‍ പാടില്ല. രസം അതല്ല മൂന്ന് കാമുകിമാരെ വിട്ടിട്ട് നാലമത് എന്റെ തലയില്‍ വന്നു എന്നുള്ളതാണ്. ദൈവം എന്റെ തലയില്‍ എഴുതിവെച്ചതാണ് നിനക്ക് ഇവന്‍ വന്നെങ്കിലെ ശരിയാകു എന്നത്. കെ ജി ജോര്‍ജിന്റെ കൂടെയിരുന്നു കൊണ്ടാണ് സല്‍മയുടെ വിമര്‍ശനങ്ങളത്രയും. ചെറിയ ഇടപെടലുകള്‍ കെ ജി ജോര്‍ജ് സംഭാഷണത്തിനിടെ നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യയുടെ വാദങ്ങളെ ഒരിക്കലും കെ ജി ജോര്‍ജ് തള്ളിപറയുന്നില്ല. താത് അത്തരത്തില്‍ ആയിപ്പോയി എന്ന് മാത്രമാണ് കെ ജി ജോര്‍ജ് ഇക്കാര്യങ്ങളോട് പ്രതികരിക്കുന്നത്.

കല്യാണം കഴിക്കേണ്ടി വന്നു. കുട്ടികളുണ്ടായപ്പോള്‍ വളര്‍ത്തി വലുതാക്കി എന്നതില്‍ കവിഞ്ഞ് കാര്യമായ ഇമോഷന്‍സ് ആരോടും ഉണ്ടായിരുന്നില്ലെന്നും ഡോക്യുമെന്ററിയില്‍ കെ ജി ജോര്‍ജ് പറയുന്നു. ഡോക്യുമെന്ററി യൂട്യൂബില്‍ ലഭ്യമാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമാണ് ഡോക്യുമെന്ററി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

മലയാള സിനിമയുടെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ കെ ജി ജോര്‍ജ് വിടവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. മലയാള സിനിമയില്‍ സ്ത്രീയെ ഒരു വസ്തുവായി കാണാതെ കൃത്യമായ പ്രാധാന്യത്തോട് കൂടി യാതൊരു മുന്‍വിധികളുമില്ലാതെ സമീപിച്ച സംവിധായകന്‍ ഒരു പക്ഷേ കെ ജി ജോര്‍ജ് മാത്രമായിരിക്കും.പക്ഷെ ജീവിതത്തിൽ അദ്ദേഹം പരാജയമായിരുന്നു എന്നാണ് ഭാര്യ പറയുന്നത്.

Back to top button
error: