IndiaNEWS

സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം

ദില്ലി: സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്‌. പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി സൈനിക ആശുപത്രിയിൽ നിന്നും ഒരു യൂണിറ്റ്‌ രക്തം സ്വീകരിച്ചു.

2014ൽ വീണ്ടും അസുഖബാധിതനായതിനെ തുടർന്ന്‌ നടത്തിയ പരിശോധനകളിലാണ്‌ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്‌. തുടർന്ന്‌ നടത്തിയ അന്വേഷണങ്ങൾക്ക്‌ ഒടുവിലാണ്‌ 2022-ൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ്‌ എച്ച്‌ഐവി ബാധിതനായതെന്ന്‌ വ്യക്തമായത്‌. ചികിത്സാപിഴവ്‌ കാരണമാണ്‌ തനിക്ക്‌ രോഗമുണ്ടായതെന്ന്‌ ആരോപിച്ച്‌ ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Back to top button
error: