KeralaNEWS

36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണം, കളക്ടറോട് ഹൈക്കോടതി; എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെടൽ

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. 36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് കാസർകോഡ് ജില്ലാ കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു. ഇരകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഓൺലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്.

വീടുകളുടെ പണിപൂർത്തിയാക്കിയതാണ്. പൂർത്തിയാക്കിയ വീടുകൾ എത്രയും വേഗം കൈമാറുമെന്നും സർക്കാർ അറിയിച്ചു. ഏത്രയും വേഗത്തിൽ വീടുകൾ കൈമാറണമെന്നും ഉത്തരവാദിത്തം ജില്ലാ കല്കടറെ ഏൽപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം എൻഡോസൾഫാൻ ഇരകൾക്ക് നീതിവേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. 18 ദിവസം നീണ്ടുനിന്നതിന് ശേഷമാണ് സമരം നിർത്തിവെച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷവും എൻഡോസൾഫാൻ ദുരിതം തീരുന്നില്ല.

Back to top button
error: