NEWS

മുഖം മിനുക്കി ബത്തേരി; ടൗണില്‍ ബുലെവാര്‍ഡ് മാതൃക വരുന്നു

വയനാട്: ബത്തേരി ടൗൺ യൂറോപ്യൻ സ്റ്റൈലിൽ മുഖം മിനുക്കുന്നു.മരങ്ങള്‍ക്കിടയിലൂടെ നടപ്പാതയും അതില്‍ ഇരിപ്പിടങ്ങളും എല്ലാം ഉൾപ്പെടെ ടൗണില്‍ ബുലെവാര്‍ഡ് മാതൃകയാണ് വരുന്നത്.

ബത്തേരി ചുങ്കം ജങ്ഷൻ മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള റോഡിന് ഇരുവശവും മരങ്ങള്‍ക്കിടയിലൂടെ നടപ്പാതയും അതില്‍ ഇരിപ്പിടങ്ങളും സൈക്കിള്‍ ട്രാക്കുകളും കഫ്റ്റീരിയ, ഷട്ടില്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം തുടങ്ങിയ വിനോദ വിശ്രമ കായികഇടങ്ങള്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ 12 കോടി രൂപ ചെലവില്‍ വരുന്ന പദ്ധതിയാണ് ബുലെവാര്‍ഡ്.

വിദേശരാജ്യങ്ങളില്‍ പലയിടത്തും ഉള്ള ബുലെവാര്‍ഡ് മാതൃകയില്‍ നഗരസഭ സമര്‍പ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സാങ്കേതിക അനുമതി കൂടി ലഭിച്ചതോടെ പ്രവൃത്തി ഉടനടി ആരംഭിക്കും.

Signature-ad

റോഡിന് ഇരുവശവും ടൈല്‍പാകി പ്രഭാതസവാരിക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ആയിരിക്കും ബുലെവാര്‍ഡ് പ്രവര്‍ത്തനം.

Back to top button
error: