ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥന് 2023 പുരസ്കാരം കേരളത്തിന് ലഭിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനം എന്ന നിലയിലാണ് പുരസ്കാരം.
പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്കാരം കേരളത്തിന് ലഭിക്കുന്നത്.എ ബി പി എം ജെ എ വൈ പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതല്‍ ചികിത്സ നല്കിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
എ ബി പി എം ജെ എ വൈയുടെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.