LIFEMovie

ചെറിയ ബജറ്റിൽ വമ്പൻ ജയം; അമ്പരപ്പിക്കുന്ന ലാഭക്കണക്കുകളുമായി ആർഡിഎക്സ്

ലയാളത്തിൽ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആർഡിഎക്സ്. താരതമ്യേന ചെറു ബജറ്റിൽ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആർഡിഎക്സ് വേൾഡ്‍വൈഡ് ബിസിനിസിൽ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോർട്ട് ഇന്നലെ നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.

ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകൾ പ്രകാരം ആർഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേൾഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആർഡിഎക്സ് നേടിയത് 28 ദിവസങ്ങളിൽ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആർഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതൽ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുമ്പോൾ കളക്ഷനിൽ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകൾ കുറയ്‍ക്കാതെയുള്ളത്) എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Signature-ad

നെറ്റ്ഫ്ലിക്സിലാണ് ആർഡിഎക്സ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. വമ്പൻ തുകയ്‍ക്കാണ് നെറ്റ്ഫ്ലിക്സ് ആർഡിഎക്സിന്റെ ഒടിടി റൈറ്റ്സ് നേടിയതെന്നും റിപ്പോർട്ടുണ്ട്. ആർഡിഎക്സിന്റെ തമിഴ് റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാനായി കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വർഗീസുമാണ് ആർഡിഎക്സിൽ പ്രധാന വേഷങ്ങളിലെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായ ആർഡിഎക്സ് ആകർഷകമാക്കിയത് സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ്. അൻപറിവിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ഓരോ താരത്തിനും അനുയോജ്യമായ തരത്തിലായിരുന്നു എന്നതാണ് പ്രത്യേകത. സംവിധായകൻ നഹാസ് ഹിദായത്തിന് ആദ്യ ചിത്രം വിജയത്തിലെത്തിക്കാനായി. മഹിമ നമ്പ്യാരായിരുന്നു ആർഡിഎക്സിലെ നായിക. ബാബു ആന്റണി, ലാൽ എന്നിവർക്കൊപ്പം മാലാ പാർവതിയും ഒരു നിർണായക വേഷത്തിലുണ്ടായിരുന്നു.

Back to top button
error: