IndiaNEWS

ദ വയർ ഓണ്‍ലൈൻ പോര്‍ട്ടല്‍ എഡിറ്റർമാരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ദില്ലി കോടതി

ദില്ലി: ദ വയർ ഓൺലൈൻ പോർട്ടൽ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകണമെന്ന് ദില്ലി കോടതി ഉത്തരവ്. 15 ദിവസത്തിനുള്ളിൽ പിടിച്ചെടുത്തതെല്ലാം തിരികെ നൽകാനാണ് ദില്ലി പൊലീസിന് കോടതി നിർദേശം. ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയിൽ ഗൂഢോലോചന, കൃത്രിമ രേഖ ചമക്കൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി വയറിനെതിരെ കേസെടുത്തത്.

പിന്നാലെ പൊലീസ് സ്ഥാപനത്തിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ഉപകരണങ്ങൾ തിരികെ നൽകുന്നത് തടയണമെന്ന പൊലീസ് ആവശ്യം തള്ളിയ കോടതി, അനിശ്ചിത കാലത്തേക്ക് ഉപകരണങ്ങൾ പിടിച്ചുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ദ വയർ എഡിറ്റർമാരായ സിദ്ദാർത്ഥ് വരദരാജൻ, എംകെ വേണു ഉൾപ്പെടെയുള്ളവരിൽ നിന്നാണ് പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തത്.

Back to top button
error: