FoodNEWS

നല്ലൊരു നാലുമണി പലഹാരം; കിടിലന്‍ രുചിയില്‍ ബ്രഡ് ഓംലറ്റ് തയാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ബ്രഡ് ഓംലറ്റ് തയാറാക്കാം.നല്ലൊരു നാലുമണി പലഹാരം കൂടിയാണിത്.

ആവശ്യമായ ചേരുവകള്‍

ബ്രഡ് 4 എണ്ണം

Signature-ad

മുട്ട 3 എണ്ണം

സവാള 1 എണ്ണം

കാരറ്റ് 2 എണ്ണം

പച്ചമുളക് 2 എണ്ണം

ഇഞ്ചി 1 ടേബിള്‍സ്പൂണ്‍

കുരുമുളക്‌പൊടി 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

മല്ലിയില ആവശ്യത്തിന്

പാല്‍ 1/2 കപ്പ്

തയാറാക്കുന്ന വിധം

സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിഞ്ഞെടുക്കുക.

ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്‌, കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.

ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉള്‍ഭാഗം കട്ട് ചെയ്‌തെടുക്കുക.

ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച്‌ ചേര്‍ക്കുക.

പാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

പാനില്‍ നെയ്പുരട്ടി ചൂടാകുമ്ബോള്‍, ബ്രഡിന്റെ അരിക് വച്ച്‌ കൊടുക്കുക.

ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്‌, അടച്ചു വച്ച്‌ തീ കുറച്ച്‌ ഒരു ഭാഗം വെന്ത് വരുമ്ബോള്‍ മറിച്ചിട്ട് വേവിച്ചെടുക്കുക.

Back to top button
error: