KeralaNEWS

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുള്‍പൊട്ടി

പാലക്കാട്: പാലക്കയം ജങ്ഷനില്‍ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയില്‍ ഉരുള്‍പൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. മീന്‍വെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണം കൂടം വ്യക്തമാക്കിയത്. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി്.

Signature-ad

പാലക്കയം മേഖലയിലെ ഭൂമിയുടെ സവിശേഷതയും ഇത്തരത്തില്‍ വെള്ളം കയറുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണാര്‍ക്കാട്, കല്ലടിക്കോട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

ജല നിരപ്പു കൂടുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. മൂന്ന് ഷട്ടറുകള്‍ 60-70 സെന്റി മീറ്ററോളം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാ?ഗത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

 

Back to top button
error: