NEWSPravasi

ദുബായിൽ വെള്ളത്തിനടിയില്‍ പൊങ്ങിനില്‍ക്കുന്ന മുസ്ലിം പള്ളി

ദുബായ്:നിർമ്മിതികളുടെ വിത്യസ്തകൊണ്ട് ലോകശ്രദ്ധയാകർഷിച്ച ദുബായിൽ ഇതാ മറ്റൊരു വിസ്മയം കൂടി.വെള്ളത്തിനടിയില്‍ പൊങ്ങിനില്‍ക്കുന്ന മുസ്ലിം പള്ളിയാണ് ഇവിടുത്തെ പുതിയ ആകർഷണം.

ദുബൈ വാട്ടര്‍ കനാലിലാണ് ‘അണ്ടര്‍ വാട്ടര്‍ ഫ്ലോട്ടിങ് മോസ്ക്’ നിര്‍മിക്കുന്നത്. 5.5 കോടി ചെലവില്‍ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്മെന്‍റാണ് (ഐ.എ.സി.എ.ഡി) നിര്‍മാതാക്കള്‍. അടുത്ത വര്‍ഷം ആദ്യത്തോടെ പണി പൂര്‍ത്തിയാകും.

മൂന്നു നിലയുള്ള പള്ളിയാണ് നിര്‍മിക്കുന്നത്. ആദ്യ രണ്ടു നില വെള്ളത്തിന് മുകളിലായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് വിശ്രമ സ്ഥലവും കോഫി ഷോപ്പുകളും ഉള്‍പ്പെടുന്നതാണ് ആദ്യ രണ്ടു നില. കൂടാതെ, വിവിധ വര്‍ക്ഷോപ്പുകളും മതപഠനക്ലാസുകളും സംഘടിപ്പിക്കാനുള്ള പ്രത്യേക ഹാളും ഇവിടെ സജ്ജമാക്കും. താഴേ നിലയാണ് വെള്ളത്തിനടിയില്‍ നിര്‍മിക്കുക. 50നും 75നും ഇടയില്‍ ആളുകള്‍ക്ക് ഒരുമിച്ച്‌ നമസ്കരിക്കാൻ കഴിയുംവിധം വിശാലമായ ഹാളും വിശ്വാസികള്‍ക്ക് അംഗശുദ്ധി വരുത്താനുള്ള സ്ഥലവും ഉള്‍പ്പെടുന്നതാണിത്.

Signature-ad

ടൂറിസ്റ്റുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാനും നമസ്കരിക്കാനുമുള്ള സൗകര്യമുണ്ടാകും. അടുത്ത വര്‍ഷത്തോടെ പണി പൂര്‍ത്തീകരിച്ച്‌ സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കും.

Back to top button
error: