മൊത്തം 82.93 കോടി രൂപയുടെ സമ്മാനത്തുകയാണ് ഐ.സി.സി നല്‍കുക. ഇതില്‍ ചാമ്ബ്യന്മാര്‍ക്ക് മാത്രം 33.16 കോടി രൂപ ലഭിക്കും. 16.58 കോടി രൂപയാണ് റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുക. പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്.
ഗ്രൂപ്പ് സ്റ്റേജിലെ ഓരോ വിജയത്തിനും 33.17 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുമെന്ന് ഐ.സി.സി പത്രക്കുറിപ്പില്‍ അറിയിച്ചു. നോക്കൗട്ട് റൗണ്ട് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകള്‍ക്ക് 82.93 രൂപ വീതം ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത പുരസ്കാരങ്ങളും അവര്‍ക്കുള്ള സമ്മാനത്തുകയും വേറെയും നല്‍കുന്നുണ്ട്.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനലും.
നാട്ടില്‍ നടക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.രോഹിത്ത് ശര്‍മയും സംഘവും മൂന്നാം ലോക കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യൻ ആരാധകര്‍