KeralaNEWS

ഹസീനയെ വിവാഹം കഴിച്ചതോടെ പ്രസാദ് സലീമായി; ഭാര്യയ്‌ക്കൊപ്പം അമ്ബലത്തിലെത്തി മോഷ്ടിച്ചത് നാല്‍പ്പതോളം വിളക്കുകള്‍ 

കൊല്ലം: കുണ്ടറ അമ്ബിപ്പൊയ്കയില്‍ കളരി അത്തിപ്പറമ്ബില്‍ ശ്രീദുര്‍ഗ്ഗ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിലെ നാല്‍പ്പതോളം വിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.

കണ്ണൂര്‍ സ്വദേശി പ്രസാദ് (സലീം- 46), ഭാര്യ ചിറയിൻകീഴ് പെരുമാതുറയില്‍ ഹസീന (43), കൊല്ലം കോര്‍പ്പറേഷൻ വടക്കേവിളച്ചേരിയില്‍ മസ്ഹര്‍ (52) എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.

പ്രസാദ് വിവാഹശേഷമാണ് സലിം എന്ന പേര് സ്വീകരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരു മാസമായി കുണ്ടറ അമ്ബിപൊയ്കയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ദമ്ബതികള്‍. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാടകയ്ക്ക് വീട് എടുത്ത് സമീപപ്രദേശങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

Signature-ad

ദമ്ബതികള്‍ ആയതിനാല്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നിയിരുന്നില്ല.തൃശൂര്‍ ചാവക്കാട് സ്റ്റേഷനിലെ രണ്ടു മോഷണ കേസുകളില്‍ പ്രതികളായി ഇരുവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ കൊല്ലം കൂനമ്ബായികുളം ക്ഷേത്രത്തിനു സമീപം ആക്രി വ്യാപാരം നടത്തുന്ന കൊല്ലം കോര്‍പ്പറേഷൻ വടക്കേവിളച്ചേരിയില്‍ മസ്ഹറാണ് (52) സ്ഥിരമായി ഇവരില്‍ നിന്നു മോഷണ മുതല്‍ കൈപ്പറ്റിയിരുന്നതെന്ന് വ്യക്തമായി.തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിലവില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്താണ് ഇവരുടെ മകള്‍ കുടുംബമായി താമസിക്കുന്നത്. മുൻപ് മകളുടെ വീട്ടില്‍ താമസിച്ചിരുന്ന സമയത്തും പരിസര പ്രദേശങ്ങളില്‍ മോഷണം നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇല്ലാത്ത ചെറിയ ക്ഷേത്രങ്ങളിലും മറ്റും കടന്നു കയറി വിളക്കുകള്‍, കിണ്ടി, ഉരുളി എന്നിവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

Back to top button
error: