KeralaNEWS

സുരേഷ് ഗോപിക്കെതിരായ വാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് അജന്‍ഡയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസ് അജന്‍ഡയാണെന്നും തൃശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Signature-ad

സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞുവെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Back to top button
error: