CrimeNEWS

ട്രോളി ബാഗില്‍ കഷ്ണങ്ങളായ നിലയില്‍ മൃതദേഹം; കൊണ്ടു തള്ളിയ ആളെക്കുറിച്ച് സൂചന

കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയതിനാല്‍ ട്രോളി ബാഗില്‍ നിന്ന് ലഭിച്ച ചുരിദാര്‍ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. കണ്ണവത്തെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച ചുരിദാര്‍ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നല്‍കി.

അതേസമയം, കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിത്തിരിക്കുകയാണ് കര്‍ണാടക പൊലീസ്. വിരാജ്‌പേട്ട സിഐ: ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി. കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ വീട്ടിലാണ് അന്വേഷണ സംഘമെത്തിയത്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കള്‍ മടികേരി മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം കണ്ടിരുന്നു. കേസിന്റെ അന്വേഷണം കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്തും ഒരു യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചത്.

Signature-ad

തലശേരി – കുടക് അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാല് കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന. സംഭവ സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത്.

 

Back to top button
error: