KeralaNEWS

കാവിക്കൊടിയുമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തടഞ്ഞ യുവാവ് അറസ്റ്റില്‍ 

കോഴിക്കോട്:കാവിക്കൊടിയുമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തടഞ്ഞ ബിഹാര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ബിഹാര്‍ ഈസ്റ്റ് ചമ്ബാരൻ നര്‍ഹ പാനാപുരിലെ മൻദിപ് ഭാരതിയാണ് (26) പിടിയിലായത്.

രാവിലെ 9.09നു  മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴാണ് സംഭവം.

 കയ്യിലുണ്ടായിരുന്ന വടിയില്‍ കാവിക്കൊടി കെട്ടി ട്രാക്കില്‍ ഇറങ്ങിയ ഇയാള്‍ ട്രെയിനിനു മുൻപില്‍ നിന്ന് മാറാതായതോടെ ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ  വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, റെയിൽവേ ജീവനക്കാർ തന്നെ ഇയാളെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: