IndiaNEWS

വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരനെതിരെ കേസെടുത്തു

ചെന്നൈ: വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ സഹയാത്രികരെ പരിഭ്രാന്തിയിലാക്കി. ഡല്‍ഹിചെന്നൈ 6ഇ 6341 ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അതേസമയം, യുഎസില്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചിക്കാഗോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റില്‍ പ്രവേശിച്ച് എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം.

Signature-ad

ടേക്ക് ഓഫിന് തൊട്ടുമുമ്പായി യാത്രക്കാരന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഫ്‌ലൈറ്റ് ഡെക്ക് തുറന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെ, വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഗേറ്റിലേക്ക് മടങ്ങി. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരുവിവരവും പുറത്തുവിട്ടില്ല. സെപ്തംബര്‍ 11 ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് നടന്ന സംഭവം അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു.

Back to top button
error: