KeralaNEWS

551 പേർ ചേർന്നു വാങ്ങിയത് 110 ഓണം ബംബർ ടിക്കറ്റുകൾ 

കാഞ്ഞങ്ങാട്: 551 പേർ ഒന്നിച്ചു ചേർന്നപ്പോൾ കൈയ്യിലെത്തിയത് 110 ഓണം ബംബർ ടിക്കറ്റുകൾ.കാഞ്ഞങ്ങാടിന് വടക്ക് വെള്ളിക്കോത്ത് ഗ്രാമത്തിലാണ് സംഭവം.

വെള്ളിക്കോത്തെ ഓട്ടോഡ്രൈവര്‍മാരാണ് ഈ ഒത്തൊരുമയ്ക്ക് പിന്നില്‍. കൂട്ടമായി ചേര്‍ന്ന് ടിക്കറ്റെടുക്കുന്നത് ഇത് നാലാം തവണയാണെങ്കിലും ഇത്രയധികം പേര്‍ ഒരുമിക്കുന്നത് ഇതാദ്യമാണ്.

കഴിഞ്ഞതവണ ടിക്കറ്റെടുക്കാൻ കൂടിയത് 250 പേരായിരുന്നു . ഒരാളില്‍നിന്ന് 100 രൂപ പ്രകാരമാണ് വാങ്ങിയത്. 55,100 രൂപ. ഇത്രയും തുകകൊണ്ട് 500 രൂപ വിലയുള്ള ബമ്ബര്‍ ടിക്കറ്റ് 110 എണ്ണം വാങ്ങി. നറുക്കെടുപ്പില്‍ 12,000 രൂപ കിട്ടിയിരുന്നു. വി.സരസന്‍, രാജീവന്‍ കണ്ണികുളങ്ങര, കൊട്ടന്‍കുഞ്ഞി എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

Signature-ad

ഇത്തവണത്തെ ടിക്കറ്റെടുക്കാൻ ഒത്തുചേര്‍ന്ന 551 പേരുടെയും പേരുകള്‍ അച്ചടിച്ച വലിയ ബോര്‍ഡ് കവലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ഒരുഭാഗത്ത് എടുത്ത ടിക്കറ്റിന്റെ ഫോട്ടോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം അടിച്ചാല്‍ ആളൊന്നിന് രണ്ടേകാല്‍ ലക്ഷം രൂപയോളം മാത്രമേ കിട്ടുള്ളൂ എങ്കിലും കൂട്ടായ്മയിലുളളവര്‍ക്ക് വലിയ സ്വപ്നങ്ങളാണുള്ളത്. കിടപ്പുരോഗികളെ സഹായിക്കുകയാണ് ഇതില്‍ പ്രധാനം.

ബമ്ബര്‍ ടിക്കറ്റ് വില കൂടിയതും കഴിഞ്ഞ മണ്‍സൂണ്‍ ബമ്ബര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന് അടിച്ചതും പങ്കുചേര്‍ന്ന് ടിക്കറ്റ് എടുക്കുന്ന രീതി വ്യാപകമാക്കി. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ ലോട്ടറിയടിച്ചാല്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടിലേക്ക് പണം നല്‍കും. അല്ലെങ്കില്‍ സമ്മാനത്തുക വീതംവയ്‌ക്കുന്നത് ലോട്ടറിവകുപ്പിനെ ഏല്‍പ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാല്‍ അതനുസരിച്ച്‌ എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കും. 2019ലെ 12കോടിയുടെ തിരുവോണം ബമ്ബര്‍ അടിച്ചതും പങ്കു ടിക്കറ്റുകാര്‍ക്കാണ്.

Back to top button
error: