Lead NewsNEWS

കശ്മീരില്‍ ഭൂമി സ്വന്തമാക്കിയ ജ്വല്ലറി ഉടമയെ വെടിവെച്ചുകൊന്നു

ശ്മീരില്‍ സ്ഥിരതാമസമാക്കാനുളള ഭൂമി സ്വന്തമാക്കിയ ജ്വല്ലറി ഉടമയെ വെടിവെച്ചുകൊന്നു. ശ്രീനഗറില്‍ താമസിക്കുന്ന പഞ്ചാബില്‍ നിന്നുളള സത്പാല്‍ നിശ്ചല്‍ (65 എന്ന സ്വര്‍ണവ്യാപാരിയാണ് കൊല്ലപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമപ്രകാരം ജമ്മുവില്‍ ഭൂമി സ്വന്തമാക്കാനുളള സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ മാസമാണ് സത്പാലിന് ലഭിച്ചത്.

അതേസമയം, സംഭവത്തില്‍ റസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന കൊലപാതകത്തിന്‍രെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഥിരതാമസക്കാരെയെല്ലാം കടന്നുകയറ്റക്കാരായാണ് പരിഗണിക്കുന്നത്. സത്പാല്‍ കുടിയേറ്റ പദ്ധതിയുടെ ഭാഗമാണെന്നും സംഘടന പറയുന്നു.

Signature-ad

കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തിന്റെ ഏതുഭാഗത്തും താമസിക്കുന്ന പൗരന്മാര്‍ക്കും ജമ്മുകശ്മീരില്‍ സ്വത്തുവകകള്‍ വാങ്ങാമെന്ന അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍വിജ്ഞപനം പുറത്തിറക്കിയത്. കശ്മീര്‍ താഴ്‌വരയില്‍ താമസിക്കുന്ന 10 ലക്ഷം പേര്‍ക്ക് ഇതുവരെ സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഇവരില്‍ ഭൂരിഭാഗവും നാട്ടുകാര്‍ തന്നെയാണ്.

പഞ്ചാബിലെ ഗൂര്‍ദാസ്പൂരില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കശ്മീരില്‍ എത്തി തലമുറകളായി ഇവിടെ സ്വര്‍മവ്യാപാരം നടത്തുന്നവരാണ് കൊല്ലപ്പെട്ട സത്പാലിന്റെ കുടുംബം. ഭീകരവാദ കാലഘട്ടത്തില്‍ പോലും സത്പാലിന്റെ കുടുംബം കശ്മീരില്‍ തന്നെ തുടര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Back to top button
error: