KeralaNEWS

പോലീസുകാരൻ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തി; പത്തനംതിട്ടയിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി

പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാൾ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു.
കുടുംബം സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് വനിതാസുഹൃത്തുമായി പോലീസുകാരൻ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്.സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: